04:43am 15 July 2026
NEWS
ഇൻസ്റ്റിറ്റ്യൂഷൻസും, ഇൻഡസ്ട്രിയും തമ്മിലുള്ള അകലം കുറയ്ക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ
14/07/2026  05:54 PM IST
സണ്ണി ലുക്കോസ്
ഇൻസ്റ്റിറ്റ്യൂഷൻസും, ഇൻഡസ്ട്രിയും തമ്മിലുള്ള അകലം കുറയ്ക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഉന്നത  വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ

ഷ്യനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഒരുക്കിയ ആസ്പപെയർ കേരള സീസൺ -5 കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവസമീപനം എന്ന വിഷയത്തിൽ സംഹാരിക്കുകയായിരുന്നു മന്ത്രി.

ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി വിദ്യാഭ്യാസ മേഖലയിലും, ഒപ്പം തൊഴിൽ മേഖലയിലും ആവശ്യമായ മാറ്റങ്ങളും  സൗകര്യങ്ങളും ഒരുക്കി വിദേശത്തേക്കുള്ള യുവതലമുറയുടെ ഒഴുക്ക് തടയണമെന്ന  ആലോചനയുടെ ഭാഗ യുള്ള പദ്ധതികളാണ് ബജറ്റിൽ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ലോകത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള വേഗത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഈ പ്രതിസന്ധികൾ തരണം ചെയ്ത് ഹയർ എജ്യുക്കേഷൻ്റെ ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്നും മന്ത്രി റോജി പറഞ്ഞു.

ക്യാമ്പസുകളിൽ വിദ്യാഭ്യാർത്ഥി രാഷ്ട്രീയം വേണമെന്ന നിലപാട് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുന്ന കാലത്ത് ഇതിനോട് പലർക്കും വിരോധമാണ്. പക്ഷെ  ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ ഒരാൾ എം എൽ എ  യോ മന്ത്രി ആയാൽ അതിന് പിന്തുണയുണ്ട്. എങ്കിലും ഇതിൻ്റെ പേരിലുള്ള അക്രമങ്ങളെ  അംഗീകരിക്കാൻ കഴിയില്ല. രാഷ്‌ട്രീയം നല്ല വ്യക്തിയായി രൂപപ്പെടുന്നതിന് ആകണം. ഒപ്പംവർഗീയതയെ അംഗീകരിക്കാൻ കഴിയില്ല.

Al വരവിനെ തടയാൻ പറ്റില്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മൂലം ജോലി നഷ്‌ടപ്പെടൽ എന്നതിനേക്കാൾ ഒട്ടേറെ തൊഴിലവസരങ്ങൾ ഇതു മൂലം ഉണ്ടാകും. നാളെകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ചുള്ള ജോലി സാധ്യതകൾ മുൻ നിർത്തി കോഴ്സുകൾ പുനരാവിഷ്‌കരിക്കാനും, പുതിയവ തുടങ്ങുവാനും സർക്കാർ ലക്ഷ്യമിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

എസിവി ന്യൂസ് എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റർ ബി പഅഭിജിത്ത് മോഡറേറ്ററായിരുന്നു. ഏഷ്യനെറ്റ് ബ്രോഡ് ബാൻഡ് & കേബിൾ ഡിവിഷൻ ബിസിനസ് വൈസ് പ്രസിഡൻ്റ് അജി ജോർജ്, ആദി ഗ്രൂപ്പ് സി ഇ ഒ മുഹമ്മദ് ഷാഫി എന്നിവരും ചർച്ചയിൽ  പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img